കാഴ്ചപ്പാടും ദൌത്യവും
കാഴ്ചപ്പാട്
ഐക്യരാഷ്ട്രസഭ ലക്ഷ്യം വെയ്ക്കുന്ന 2030-ലെ സുസ്ഥിര വികസന ലക്ഷ്യത്തിലേക്ക് പരമാവധി വേഗത്തില്‍ നടന്നടുക്കുന്നതിനാണ് പതിനാലാം പഞ്ചവത്സര കാലത്തെ പദ്ധതി ആസൂത്രണം ചെയ്യുന്നത്. ജനങ്ങളുടെ ജീവിത നിലവാരം പടിപടിയായി ഉയര്‍ത്തുന്നതിന് ജനപക്ഷവികസന സമീപനമാണ് ടി പദ്ധതിക്കാലയളവിലെ വിവിധ പദ്ധതികളില്‍ സ്വീകരിച്ചിട്ടുള്ളത്. കുടിവെള്ളം, പാര്‍പ്പിടം, അടിസ്ഥാന സൗകര്യ വികസനം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിരക്ഷ നല്കുന്ന പദ്ധതികള്‍, ഡിജിറ്റല്‍ സാക്ഷരത എന്നിവയ്ക്ക് ശക്തമായ അടിത്തറ നല്കുവാന്കഴിയും എന്നകാര്യത്തില്‍ സംശയമില്ല. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ സമഗ്രപുരോഗതി ലക്ഷ്യം വെയ്ക്കുന്നതോടൊപ്പം സുസ്ഥിരവികസന ലക്ഷ്യം സാധ്യമാക്കുന്നതിന് ഊന്നല്‍ നല്‍കും അതിന് സഹായകമായ പ്രോജക്ട് ആശയങ്ങളാണ് രൂപപ്പെടുത്തിയിട്ടുള്ളതെന്ന് നിസ്സംശയം പറയാം.സാമൂഹ്യനീതി, സുസ്ഥിരവികസനം, പരിസ്ഥിതി സൗഹൃദം എന്ന ജനകീയാസൂത്രണം ആരംഭഘട്ടത്തിന്റെ കാഴ്ചപ്പാടിന് അനുപൂരകമായാണ് മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വികസന കാഴ്ചപ്പാട് കരുപ്പിടുപ്പിക്കുന്നത്.
ദൌത്യം
കാര്‍ഷികമേഖലയില്‍ ഉത്പ്പാദന വര്‍ദ്ധനവിന് ഊന്നല്‍ നല്‍കിയും മൂല്യ വര്‍ദ്ധിത ഉല്പന്നങ്ങളുടെ സംരംഭങ്ങള്‍ തുടങ്ങിയും സേവന മേഖലയില്‍ ഗുണനിലവാരം മെച്ചപ്പെടുത്തിയും ജനസൗഹൃദ അന്തരീക്ഷം സൃഷ്ടിച്ചും ഈടുംഉറപ്പുള്ളതും പരിസ്ഥിതിക്ക് കോട്ടം വരാത്തുമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് വിവിധ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്. അപകടമായ സ്ഥിതി വിശേഷത്തിലെത്തി നില്ക്കുന്ന ജലസ്രോതസ്സുകളുടെ പുനരുജ്ജീവനവും ജൈവകൃഷി പ്രോത്സാഹനവും, സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയും ഒക്കെ ഉള്ച്ചേര്ക്കുന്നതോടുകൂടി പരിസ്ഥിതി സൗഹാര്‍ദ്ദ-ദരിദ്രപക്ഷവികസന കാഴ്ചപ്പാട് മികച്ചൊരു ദൌത്യമായി മുറുകെ പിടിക്കാന്‍ ഗ്രാമപഞ്ചായത്ത്ശ്രമിച്ചു വരുന്നു.